Advertisement

തിരികെയെത്തുന്ന പ്രവാസികളുടെ സംരഭകത്വം; വിവരശേഖരിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

June 2, 2020
Google News 2 minutes Read
EP JAYARAJAN

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സംരഭങ്ങള്‍ തുടങ്ങുന്നതിനും തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പാണ് പ്രവാസി വിവവരശേഖരണത്തിനായി ഓണ്‍ലൈന്‍പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

പ്രവാസികള്‍ക്ക് അവരുടെ അടിസ്ഥാന വിവരങ്ങള്‍, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നല്‍കാം. www.industry.kerala.gov.in ല്‍ പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍ ലിങ്ക് ലഭിക്കും. കെല്‍ട്രോണാണ് പോര്‍ട്ടല്‍ തയാറാക്കിയത്. ലഭ്യമാകുന്ന വിവരങ്ങള്‍ പ്രയോജനപ്പെടുത്തി അവശ്യമായ സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്‍കും. തിരികെയെത്തുന്ന പ്രവാസികളെ പൂര്‍ണമായും സംരക്ഷിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നോര്‍ക്കയിലൂടെ നിരവധി സഹായങ്ങളാണ് പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരികെയെത്തുന്നവരുടെ തൊഴില്‍ നൈപുണ്യം, അനുഭവ സമ്പത്ത്, പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് എന്നിവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തണം. ലോകമമ്പാടും വിവിധ മികവാര്‍ന്ന പദ്ധതികള്‍ നടപ്പാക്കാനായതിനു പിന്നില്‍ മലയാളികളുടെ വൈദഗ്ധ്യമുണ്ട്. ഈ അനുഭവ സമ്പത്ത് കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകണമെന്നാണ് വ്യവസായ വകുപ്പ് ആഗ്രഹിക്കുന്നത്. സമ്പത്തിനെക്കാള്‍ ഇപ്പോള്‍ അനുഭവ സമ്പത്താണ് നാടിന് താങ്ങാവുക. ഇത് പ്രവാസികള്‍ക്ക് നല്ല രീതിയില്‍ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായിക, കൃഷി ആവശ്യങ്ങള്‍ക്ക് വാടകയ്ക്കോ പാട്ടത്തിനോ നല്‍കാന്‍ സ്വന്തമായി സ്ഥലം, കെട്ടിടം എന്നിവയുള്ളവര്‍ക്ക അത്തരം വിവങ്ങളും പോര്‍ട്ടലില്‍ നല്‍കാം. സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വ്യവസായ വികസന ഓഫീസര്‍വഴി സഹായം നല്‍കും. ആശയം വികസിപ്പിക്കാന്‍ സാങ്കേതിക നിര്‍ദേശം, പദ്ധതി രൂപരേഖ തയാറാക്കുക, സംരംഭ സഹായ പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ വഴി നേരിട്ടോ ബാങ്ക് വഴിയോ സാമ്പത്തിക ശ്രോതസ് കണ്ടെത്തുക തുടങ്ങി സംരംഭം പൂര്‍ത്തിയാക്കുന്നതുവരെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കും.

 

Story Highlights: returning exiles; online portal started for  collect information

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here