ടോം ജോസ് ഉപയോഗിച്ചിരുന്ന വിവാദത്തിൽ ഉൾപ്പെട്ട ഔദ്യോഗിക വാഹനം വിശ്വാസ് മേത്ത ഒഴിവാക്കി

മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിച്ചിരുന്ന ജീപ് കോംപസ് വാഹനം ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഒഴിവാക്കി. പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ച് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ടോം ജോസ് ഉപയോഗിച്ചിരുന്ന ജീപ് കോംപസും വിവാദമായിരുന്നു. പൊലീസ് ഫണ്ടുപയോഗിച്ച് ഡിജിപിയുടെ പേരിലായിരുന്നു ആഡംബര വാഹനം വാങ്ങിയത്.
പൊലീസ് തലപ്പത്തെ അഴിമതി മറച്ചുവയ്ക്കുന്നതിനായുള്ള പാരിതോഷികമായിട്ടാണ് ചീഫ് സെക്രട്ടറിക്ക് ജീപ് കോംപസ് വാങ്ങി നൽകിയതെന്ന് പ്രതിപക്ഷവും ആരോപണമുന്നയിച്ചിരുന്നു. അതേ സമയം ജീപ് കോംപസ് ഒഴിവാക്കി നിലവിൽ ഉപയോഗിക്കുന്ന വാഹനം തുടരാനാണ് വിശ്വാസ് മേത്തയുടെ തീരുമാനം. നിലവില്‍ ഇന്നോവ ക്രസ്റ്റയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്.
Read Also:വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
ടോം ജോസ് വിരമിച്ച ഒഴിവിലേക്കാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റത്. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്.46 ാമത് കേരളാ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. രാജസ്ഥാനിലെ ദുംഗാപുർ സ്വദേശിയായ ഇദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. രാജസ്ഥാൻ സ്വദേശിയായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 28 വരെ ചീഫ് സെക്രട്ടറി പദവിയിൽ തുടരാം.
Story highlights-chief secretary vishwas metha avoids official vehicle of tom jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here