കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി. എടപ്പാൾ സ്വദേശിനിയായ ഷബ്നാസിന്റ മൃതദേഹമാണ് കോഴിക്കോട് കണ്ണപറമ്പിൽ കബറടക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധുക്കൾ ഉൾപ്പെടെ പതിനൊന്ന് പേരാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.
കൊവിഡ് നിരീക്ഷണത്തിൽ ഇരിക്കെയാണ് മലപ്പുറം എടപ്പാൾ സ്വദേശിനിയായ ഇരുപത്തിയാറുകാരി ഇന്നലെ മരിച്ചത്. ഉച്ചയോടെ കോഴിക്കോട് കണ്ണപറമ്പിൽ കമ്പടക്കി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ബന്ധുക്കൾ ഉൾപ്പടെ പതിനൊന്ന് പേരാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്.
read also: കൊല്ലത്ത് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു
ഈ മാസം 22നാണ് അർബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെയാണ് ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചത്. പരിശോധന ഫലം ഇന്ന് വരുമെന്നാണ് പ്രതീക്ഷ.
story highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here