ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ലോകത്തിൽ രണ്ടാം സ്ഥാനം

kbfc instagram engagement record

ആരാധകരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമത്തെയും ഏഷ്യയിൽ അഞ്ചാമത്തേതുമായ ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അന്താരാഷ്ട്ര തലത്തിൽ സ്തുത്യർഹമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ലോകമെമ്പാടും കൊവിഡ് 19 ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഫുട്ബോൾ ക്ലബ്ബുകളിൽ വെച്ചേറ്റവും കൂടുതൽ ‘ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ്സ്’ നേടിയതിൽ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സ് കൈവരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലെ കണക്കാണിത്. 3.68ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റേറ്റിങ്. ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബുകളായ എഫ് സി ബാഴ്സലോണ (0.97%), ലിവർപൂൾ എഫ് സി (0.88%), മാഞ്ചസ്റ്റർ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണ്.

Read Also: പുതിയ മാനേജ്മെന്റിനു കീഴിൽ ബ്ലാസ്റ്റേഴ്സ് അടുമുടി മാറുന്നു; സിഇഓ വിരേൻ ഡിസിൽവ ക്ലബ് വിട്ടു

അത്ലറ്റുകൾ, ക്ലബ്ബുകൾ, ലീഗുകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സ്പോൺസർമാർ എന്നിവരുടെ ഡിജിറ്റൽ ആശയവിനിമയ, വിപണന ആവശ്യങ്ങളിൽ പ്രാവീണ്യമുള്ള ഏജൻസിയായ റിസൾട്ട്സ് സ്പോർട്സ് നടത്തിയ “ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക്” എന്ന പഠനമാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. 1.4 ദശലക്ഷത്തിന്റെ ഇൻസ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള 58 ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ്.

Story Highlights: krela blasters instagram engagement record

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top