ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റലിലെ ക്വാറന്റീൻ കേന്ദ്രം വൃത്തിഹീനമെന്ന് പരാതി

സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളെ കുറിച്ച് വീണ്ടും പരാതി. വൃത്തിഹീനമായ അന്തരീക്ഷമാണ്. ചെങ്ങന്നൂർ സെഞ്ച്വറി ഹോസിപ്റ്റലിൽ ഉള്ളതെന്ന് നീരിക്ഷണത്തിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികൾ ആരോപിക്കുന്നു. കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
Read Also:പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
25ാം തിയതിയാണ് മോസ്‌കോയിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതുവരെ ആരോഗ്യ വകുപ്പ് ഇവരെ ബന്ധപ്പെട്ടിട്ടില്ല. ക്വാറന്റീൻ സെന്റർ വൃത്തിഹീനമാണെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.
Read Also:വൈദികൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; 15 പേർ നിരീക്ഷണത്തിൽ
കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. ജില്ലയിൽ സർക്കാർ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾക്കെതിരെ ഇതിന് മുൻപും പരാതി ഉയർന്നിരുന്നു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
Story highlights-neatless gov qaurantine centre in chengannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here