മഴക്കാലത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട് നീലംപേരൂരിലെ ആറോളം കുടുംബങ്ങൾ

മഴക്കാലം എത്തിയതോടെ ദുരിതത്തിലായിരിക്കുകയാണ് ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിലെ ആറോളം കുടുംബങ്ങൾ. സമീപത്തുള്ള വെള്ളച്ചാലിൽ നീരൊഴുക്ക് നിലച്ചതോടെ ഇവരുടെ ആകെയുണ്ടായിരുന്ന നടപ്പാതയും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ പകർച്ചവ്യാധി രോഗങ്ങളും വെല്ലുവിളി ഉയർത്തുന്നുണ്ട്.
കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തെ വെള്ളം കെട്ടികിടക്കുന്ന വഴിയിലൂടെയാണ് ആളുകൾ നടക്കുന്നത്. മഴ പെയ്താൽ നിമിഷനേരത്തിൽ വെള്ളക്കെട്ട് രൂപപ്പെടും. സമീപത്തുള്ള വെള്ളച്ചാലിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ നീരൊഴുക്കും നിലച്ചു. പഞ്ചായത്തിൽ പരാതി പറഞ്ഞെങ്കിലും നടപടി ഒന്നുമായില്ല. വീടുകളിലും വെള്ളക്കെട്ട് രൂക്ഷമായത്തോടെ പകർച്ചവ്യാധി ഭീഷണിയും ഉണ്ട്. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ ഈ കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാകും.
Read Also:മഴക്കാലം വരുന്നു; ആശങ്കയിൽ പന്നിയാർകുട്ടി നിവാസികൾ
അതേസമയം സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനേർപ്പെടുത്തിയ പൂർണ നിരോധനം തുടരുന്നു.
Story highlights-neelamperur families,water canal problem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here