എംജി സർവകലാശാലാ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ

ഈ മാസം ഇരുപത്തിമൂന്ന് മുതൽ നടത്താൻ തീരുമാനിച്ച എംജി സർവകലാശാല രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിദ്യാർത്ഥികൾ. ലോക്ഡൗണിൽ അധ്യയനം മുടങ്ങിയതോടെ സിലബസുകൾ പൂർത്തിയായില്ലെന്നാണ് ആരോപണം. പാഠഭാഗങ്ങൾ കഴിയും വരെ പരീക്ഷ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം
ആറായിരത്തിലധികം വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ മാസം 15ന് നടക്കേണ്ടിയിരുന്ന പരീക്ഷ 23ലേക്ക് മാറ്റിയത്. എന്നാൽ സിലബസ് പൂർണമായും പഠിപ്പിക്കുന്നത് വരെ പരീക്ഷ നീട്ടണമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. അധ്യയനം പൂർത്തിയാകാതെ മൂന്നാം സെമസ്റ്ററിലേക്ക് കടന്നാൽ വലിയ വിടവുണ്ടാകുമെന്നാണ് ആരോപണം.
Read Also: കൊച്ചി നഗരത്തിൽ മഴയത്ത് ചോർന്നൊലിക്കുന്ന കൂരയിൽ അമ്മയും മക്കളും
ക്ലാസുകൾ പൂർത്തിയായ പാഠഭാഗത്ത് നിന്ന് മാത്രം ചോദ്യം ഉൾപ്പെടുത്തുമെന്നത് പ്രായോഗികം ആകില്ലെന്നാണ് വാദം. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ അവശേഷിക്കുന്ന പാഠഭാഗങ്ങൾ കൂടി പൂർത്തിയാക്കി പരീക്ഷയിലേക്ക് കടക്കുന്നതാണ് ഉചിതമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.
mg univerity, semester exam, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here