Advertisement

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു

June 3, 2020
Google News 1 minute Read
thiruvananthapuram priest burial disrupted by natives

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു. വട്ടിയൂർക്കാവ് മലമുകൾ ഓർത്തഡോക്‌സ് പളളിയിൽ സംസ്‌കാരത്തിന് നാട്ടുകാർ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികൾക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. സംസ്‌കാരത്തിൽ അനിശ്തിത്വം തുടരുകയാണ്.

ഇന്നലെയാണ് വൈദികൻ മരണപ്പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയാക്കായി പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടർന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നതും ഇന്നലെ പുലർച്ചെ മരണപ്പെട്ടതും.

Read Also:കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി

അതേസമയം, വൈദികന്റെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.വൈദികൻ ചികിത്സയിലിരുന്ന പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പടെ 15 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് വാർഡുകൾ അടച്ചു.മെഡിക്കൽ കോളജിൽ ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ജീവനക്കാരും നിരീക്ഷണത്തിൽ പോയി.ഫാ. കെ.ജി.വർഗീസിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 50 ഓളം പേരാണ് ഉള്ളത്. ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Story Highlights- thiruvananthapuram priest burial disrupted by natives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here