കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് രോഗമുക്തി

coronavirus, covid19, kannur updates

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തലശേരി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ധര്‍മ്മടത്ത് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മക്കള്‍ക്കും തൂണേരി സ്വദേശിക്കും ഇതേ മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

കുവൈറ്റില്‍ നിന്ന് വന്ന ധര്‍മ്മടം സ്വദേശിക്കും ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മെയ് 19ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 238 ആയി. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തരായി. കണ്ണപുരം, ചെറുകുന്ന് സ്വദേശികളാണ് ആശുപത്രി വിട്ടത്. 130 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്.

 

Story Highlights: coronavirus, covid19, kannur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top