കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ കബറടക്കം ഇന്ന്

covid dead body

ദുബായിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ കബറടക്കം ഇന്ന്. എടപ്പാൾ സ്വദേശിനിയായ ഷബ്‌നാസിന്റ മൃതദേഹമാണ് ഇന്ന് സംസ്‌ക്കരിക്കുക. ഉച്ചയോടെ കോഴിക്കോട് കണ്ണപറമ്പിലാണ് കബറടക്കം നടക്കുക.

കോഴിക്കോട്ടെ സ്വകാര്യശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശിയായ ഇരുപത്തിയാറുകാരി അർബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അർബുദ രോഗ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്.

Read Also:വൈദികൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; 15 പേർ നിരീക്ഷണത്തിൽ

ഇതിനിടയിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നീരിക്ഷണത്തിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സ്രവ സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം ഇന്ന് വരാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഉച്ചയോടെ ഇവരുടെ കബറടക്കം നടക്കും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കോഴിക്കോട് കണ്ണപറമ്പിലാണ് കബറടക്കം നടക്കുക.

Story highlights-woman died,covid observation, dead body burial today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top