പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. ഇതോടെ പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 154 പേരായി. മെയ് 25ന് ചെന്നൈയില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയവേ ജൂണ്‍ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) പരിശോധനാഫലം ഇന്ന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 29ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം ന്യൂമോണിയ എന്നിവ ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്ന് മെയ് 31ന് വന്ന വല്ലപ്പുഴ സ്വദേശി, ഒലവക്കോട് സ്വദേശി, ചെന്നൈയില്‍ നിന്ന് മെയ് 25ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി, വല്ലപ്പുഴ ചെറുകോട് സ്വദേശി, രാജസ്ഥാനില്‍ നിന്ന് മെയ് 25ന് വന്ന് കൊപ്പം മണ്ണേങ്കോട് സ്വദേശി, ട്രിച്ചിയില്‍ നിന്ന് മെയ് 29ന് വന്ന് ഒറ്റപ്പാലം സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 22 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും മെയ്24 നും 17 നും രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂര്‍ സ്വദേശികളും മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 154 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്.
Story Highlights: covid confirmed seven people in Palakkad district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here