കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് സൗദിയില്‍ നിന്ന് എഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി, മെയ് 30ന് ദുബൈയില്‍ നിന്ന് ഐഎക്‌സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി, ജൂണ്‍ ഒന്നിന് മോസ്‌കോയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ താണെ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ രണ്ടുപേരും 31 നെത്തിയ മാട്ടൂല്‍ സ്വദേശിയുമാണ് മുംബൈയില്‍ നിന്ന് വന്നവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ ആറു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി, പിണറായി സ്വദേശി, പാനൂര്‍ സ്വദേശി, പെരളശ്ശേരി സ്വദേശി, പാട്യം സ്വദേശി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 91 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 8133 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7542 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7110 എണ്ണം നെഗറ്റീവാണ്. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights: covid confirmed six persons in kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top