കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു

fish booth destroyed calicut

കോഴിക്കോട് തൂണേരിയൽ കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യബൂത്തിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വടകര തൂണേരി സ്വദേശിയായ കൊവിഡ് രോഗിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബൂത്താണ് അടിച്ചുതകര്‍ത്തത്. ഷട്ടറിന് കേടുവരുത്തുകയും, സിമന്റില്‍ ഉറപ്പിച്ച സ്റ്റാന്റ് ഉള്‍പെടെയുള്ളവ തകര്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

വിവിധ മാർക്കറ്റുകളിൽ നിന്നെത്തിക്കുന്ന മത്സ്യം സൂക്ഷിക്കുന്ന സ്ഥലമാണിത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സമ്പര്‍ക്കത്തിലേര്‍പെട്ട നൂറ്റമ്പതിലേറെ ആളുകളെ നിരീക്ഷണത്തിലാക്കിയിരുന്നു. പ്രദേശത്ത് ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്നു വാര്‍ഡുകളും ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണിലാണ്.

Read Also: സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി

മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ രോഗി തയ്യാറായിരുന്നില്ലെന്ന് പ്രദേശത്ത് വ്യപക പരാതി നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മത്സ്യബൂത്തിനു നേരെ അക്രമുണ്ടായത്.

സംസ്ഥാനത്ത് ഇന്നലെ 82 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂർ 4, കാസർഗോഡ് 3, കണ്ണൂർ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

24 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2, കാസർഗോഡ് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

Story Highlights: covid patient fish booth destroyed calicut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top