കൊവിഡ് പ്രതിരോധം: നിയോജക മണ്ഡലതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും

all party meeting

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടുക്കി ജില്ലയിലെ ഓരോ നിയോജകമണ്ഡലതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രതിരോധ പരിപാടി ഊര്‍ജിതമാക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല അവലോകന യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി എംഎം മണി യോഗം ഉദ്ഘാടനം ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് ആളുകള്‍ എത്തി തുടങ്ങിയതോടെ കൊവിഡ് പ്രതിരോധത്തില്‍ വലിയ ഉത്തരവാദിത്വമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നും കൂട്ടായ പ്രതിരോധ പ്രവര്‍ത്തനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Read Also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 94 പേര്‍ക്ക്; 39 പേര്‍ രോഗമുക്തരായി

ഏലം ലേലം സംബന്ധിച്ച് ലേലത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്ന വ്യാപാരികള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല എന്ന് കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ലേലത്തിനെത്തുവാന്‍ തേനി കളക്ടര്‍ ശുപാര്‍ശ ചെയ്ത 437 പേര്‍ക്കും പാസ് നല്കിയിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ ഇരു സംസ്ഥാനങ്ങളിലേക്കും പോകുന്നവര്‍ക്ക് പ്രത്യേക പാസ് ലഭ്യമാക്കി അനുവാദം നല്‍കിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജില്‍ മൂന്നാമത്തെ ഐസിയുവിന്റെ അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഡയാലിസിസ് ബ്ലോക്കും ഉടന്‍ പ്രവര്‍ത്തിപ്പിക്കാനാകും. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രത്യേക ഒപിയും ഉടന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികളിലും എത്തിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനം ആയി.

Story highlights-covid19 all-party meeting will be held local bodies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top