Advertisement

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് ട്രംപിന്റെ മകൾ

June 4, 2020
6 minutes Read
Donald Trump daughter post

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ മകൾ. ട്രംപിൻ്റെ ഇളയ മകൾ ടിഫനി ട്രംപ് ആണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രതിഷേധക്കാരെ പിന്തുണച്ചത്. വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ടിഫനിയുടെ പ്രതികരണം.

Read Also: ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ

“ഒറ്റക്കായാൽ വളരെ കുറച്ചേ നമുക്ക് നേടാൻ കഴിയൂ. ഒരുമിച്ചാണെങ്കിൽ ഒരുപാട് നേടാനാവും: ഹെലൻ കെല്ലെർ”- ഒരു കറുത്ത സ്ക്രീൻ പങ്കുവച്ച് 26കാരിയായ ടിഫനി കുറിയ്ക്കുന്നു. ഒട്ടേറെ ആളുകളാണ് പിതാവിന് ഈ പ്രതിഷേധം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ കമൻ്റുകളിലൂടെ ടിഫനിയോട് ആവശ്യപ്പെടുന്നത്. ടിഫനിയുടെ മാതാവും ട്രംപിൻ്റെ മുൻ ഭാര്യയുമായ മാർല മേപ്പിൾസ്, ട്രമ്പിൻ്റെ നിലവിലെ ഭാര്യ മെലാനിയ ട്രംപ് എന്നിവരും പ്രതിഷേധക്കാർക്ക് പിന്തുണ അർപ്പിച്ച് ഈ ചിത്രം പങ്കുവച്ചിരുന്നു.

ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

Read Also: ജോർജ് ഫ്ലോയിഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്; മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ

ഫ്ലോയ്ഡിന് കൊവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.

Story Highlights: Donald Trump’s daughter Tiffany supports george floyd protesters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top