പ്രളയഫണ്ട് തട്ടിപ്പ് കേസ്; 11 കളക്ട്രേറ്റ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പ്രളയഫണ്ട് തട്ടിപ്പ് രണ്ടാം കേസിന്റെ അന്വേഷണം കളക്ടറേറ്റ് ജീവനക്കാരിലേക്ക്. ഒന്നാം പ്രതി വിഷ്ണു പ്രസാദ് നൽകിയ വ്യാജ രസീതുകളിൽ ഒപ്പുവച്ചത് ജൂനിയർ സൂപ്രണ്ട് അടക്കമുള്ളവർ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 11 കളക്ട്രേറ്റ് ജീവനക്കാർക്ക് കളക്ടർ നോട്ടീസ് നൽകി.
പ്രളയ ഫണ്ടിൽ നിന്ന് 73 ലക്ഷം രൂപ തിരിമറി നടത്തിയതിന് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലാവാനാണ് സാധ്യത. ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നത് കളക്ട്രേറ്റിലെ ഏതാനും ചില ജിവനക്കാരിലേയ്ക്കാണ്. പ്രളയ തട്ടിപ്പിലെ പ്രധാന പ്രതി വിഷ്ണു പ്രസാദിന് കളക്ട്രേറ്റിലെ മറ്റ് ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Read Also:ഉത്ര കൊലപാതകം: കേസിൽ സൂരജിന്റെ അമ്മയ്ക്കും പങ്ക്
ഓഫീസിനകത്ത് നിന്നുള്ള സഹായമില്ലാതെ തട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രളയ തട്ടിപ്പിൽ എഡിഎം പരാതി നൽകിയത് വസ്തുതകൾ ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു. ഇതോടെയാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തത്. ഇതോടെ 11 ഉദ്യോഗസ്ഥർക്ക് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇവരുടെ വിശദീകരണം ലഭിച്ചാലുടൻ സർക്കാരിന് റിപ്പോർട്ട് നൽകാനാണ് കളക്ടറുടെ തീരുമാനം.
Story highlights-flood relief fund case ekm collector notice ofiicials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here