Advertisement

രാജ്യത്ത് കൊവിഡ് മരണം 6000 കടന്നു; പോസിറ്റീവ് കേസുകളിൽ ഒറ്റ ദിവസത്തെ റെക്കോർഡ് വർധന

June 4, 2020
Google News 1 minute Read
india covid death toll crossed 6000

രാജ്യത്ത് കൊവിഡ് മരണ സംഖ്യ 6075 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9304 പേർക്കാണ്. 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. 106,737 പേരാണ് ചികിത്സയിലുള്ളത്. 104,106 പേർ രോഗമുക്തി നേടി.

കൊവിഡ് പരിശോധനകൾ 42 ലക്ഷം കടന്നു. ആകെ 42,42,718 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 139,485 സാമ്പിളുകൾ പരിശോധിച്ചു.

പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും തമിഴ്‌നാട് എംഎൽഎയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് അധികൃതർ. മന്ത്രാലയം പ്രവർത്തിക്കുന്ന സൗത്ത് ബ്ലോക്കിൽ അണുനശീകരണം തുടങ്ങി. അജയ് കുമാറുമായി സമ്പർക്കം പുലർത്തിയ മുപ്പത് പേർ സ്വയം നിരീക്ഷണത്തിൽ പോയി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഔദ്യോഗിക വസതിയിൽ തുടർന്നെങ്കിലും സ്വയം നിരീക്ഷണത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്‌നാട്ടിൽ ഡി.എം.കെ എംഎൽഎ ജെ. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ജനപ്രതിനിധികൾ നിരീക്ഷണത്തിലേക്ക് മാറിയേക്കും. മഹാരാഷ്ട്രയിൽ ആകെ പോസിറ്റീവ് കേസുകൾ 74,860ഉം മരണം 2587ഉം ആയി. തമിഴ്‌നാട്ടിൽ രോഗബാധിതർ കാൽലക്ഷം കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1513 പോസിറ്റീവ് കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 23,645 ആയി. ഇതുവരെ 606 പേർ മരിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 30 മരണവും 485 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Story Highlights- india covid death toll crossed 6000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here