മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള മാനസിക രോഗി ഇറങ്ങിയോടി

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള വ്യക്തി ഇറങ്ങിയോടി. 42 കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. യുവാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ഇന്നലെ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തിയ മൂന്ന് പേർക്കും കുവൈത്തിൽ നിന്നെത്തിയ രണ്ട് പേർക്കും ജോർദാനിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിയ രണ്ട് പേർക്കും ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് കളക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
Story Highlights- mentally ill covid person escapes quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here