പമ്പയിലെ മണൽ നീക്കം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹരിത ട്രിബ്യൂണൽ
പമ്പയിലെ മണൽ നീക്കുന്നതിനെക്കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കേരള സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. എത്ര അളവിൽ മണൽ നീക്കം ചെയ്യണമെന്ന് പഠനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സമിതിയോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടു. പരിസ്ഥിതി നിയമങ്ങൾ പാലിക്കാതെ മണൽ നീക്കാൻ ഉത്തരവിട്ടത് എന്തുകൊണ്ടെന്ന് ട്രിബ്യൂണൽ ആരാഞ്ഞു.
അതേസമയം പമ്പയിലെ മണൽ നീക്കം വീണ്ടും തുടങ്ങി. വനം വകുപ്പിന്റെ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും കളക്ടർ നിർദേശിച്ച ഉപാധികൾക്കനുസരിച്ചാണ് മണൽ നീക്കം പുനരാരംഭിച്ചത്. 30 ലോറികളിലായാണ് മണൽ നീക്കം ചെയ്യുന്നത്.
രാവിലെ പൊലീസ് ഉദ്യോഗസ്ഥർക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും മണൽ നീക്കാനുള്ള നിർദേശം ജില്ലാ കളക്ടർ നൽകി. പമ്പ നദിയിൽ നിന്ന് ശേഖരിക്കുന്ന മണൽ പമ്പയ്ക്ക് പുറത്ത് പോകില്ല. നീക്കം ചെയ്യുന്ന മണ്ണും ചെളിയും പമ്പയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദേശത്ത് സംഭരിക്കും.
Read Also:പമ്പയിൽ നിന്നുള്ള മണൽ നീക്കം കളക്ടറുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു
ഉച്ചയോട് കൂടിയാണ് മണൽ നീക്കം ആരംഭിച്ചത്. ദുരന്ത നിവാരണ വിഭാഗത്തിനാണ് ചുമതല. തുക ചെലവഴിക്കുന്നതും ദുരന്ത നിവാരണ വിഭാഗം തന്നെയാണ്. പ്രളയ കാലം മുന്നിൽ കണ്ടാണ് അടിയന്തര നടപടി. മണൽ നീക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടേതടക്കം എതിർപ്പ് നിലനിൽക്കുന്നുണ്ട്.
Story highlights-national green tribunal asks explanation gov pamba sand taking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here