പിടിയാനയെ കൊന്ന സംഭവം; മലപ്പുറത്തെ മോശമായി ചിത്രീകരിക്കുന്നത് അത്ഭുതകരം; കുഞ്ഞാലിക്കുട്ടി

പാലക്കാട് വനാതിർത്തിയിൽ ഗർഭിണിയായ ആനയെ കൊന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഇതിന് ഉത്തരവാദികളായ ആളുകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിമാർ അടക്കം മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിക്കുന്നത് വളരെ അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരഹത്യ അടക്കമുള്ള കാര്യങ്ങൾ കണ്ടിട്ടും അതിനെ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രിമാർ ആണ് മലപ്പുറത്താണ് സംഭവം നടന്നതെന്ന് പറഞ്ഞ് വിഷയത്തെ വർഗീയവത്കരിച്ചത് എന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. പാലക്കാട്ട് മണ്ണാർക്കാട് ആണ് ഈ സംഭവം നടന്നത്. ഇതിനെതിരെ ബുദ്ധിജീവികൾ അടക്കമുള്ളവർ പ്രതികരിക്കണമെന്നും കുഞ്ഞാലിക്കുട്ടി.

Read Also:പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം; സമൂഹമാധ്യമങ്ങളിൽ മലപ്പുറത്തിനും മുസ്ലിങ്ങൾക്കുമെതിരെ വിദ്വേഷ പ്രചാരണം

അതേസമയം പാലക്കാട് തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയെ കൊന്ന സംഭവത്തിൽ പ്രതികെളെക്കുറിച്ചുള്ള സൂചന വനം വകുപ്പിന് ലഭിച്ചു. മണ്ണാർക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗർഭിണിയായ കാട്ടാനയുടെ കൊലപാതകം രാജ്യാന്തര വാർത്തയായതോടെ വനം വകുപ്പും പൊലീസും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഇടപെട്ടു.

പൈനാപ്പിളിനുള്ളിൽ വച്ച പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാണ് കാട്ടാനയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. രണ്ട് താടിയെല്ലുകളും സ്‌ഫോടനത്തിൽ തകർന്നിരുന്നു. ഇന്ന് മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽ നിന്നും കർഷകരിൽ നിന്നും അവർ മൊഴിയെടുത്തു.

Story highlights-pk kunjalikkutti about elephant killing incident palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top