ആരാധനാലയങ്ങളിലെ നിയന്ത്രണം; മുഖ്യമന്ത്രി മതപുരോഹിതന്മാരുമായി ചർച്ച നടത്തി

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധാനാലയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കാൻ ഹിന്ദു- ക്രിസ്ത്യൻ- ഇസ്ലാം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. വ്യത്യസ്ത സമയങ്ങളിലായിരുന്നു ഓരോ മതവിഭാഗത്തിലെ നേതാക്കളുമായും മുഖ്യമന്ത്രി ചർച്ച നടത്തിയത്.
രാവിലെ 10 മണിക്ക് ക്രൈസ്തവ സഭ പ്രതിനിധികളുമായും 11 മണിക്ക് ഇസ്ലാം മത നേതാക്കളോടും വൈകിട്ട് മൂന്നു മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളടക്കമുള്ള ഹിന്ദു സംഘടനകളുമായും ചർച്ചകൾ നടത്തി. എന്നാൽ, ഈ ചർച്ചയിൽ ആരാധാനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ആരാധാനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിർദേശം അനുസരിച്ചായിരിക്കും. അതേസമയം ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെ അറിയിക്കും. ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണത്തിൽ ഇളവ് വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് ആരാധാനാലയങ്ങളിൽ പ്രവേശിപ്പിക്കാനുള്ള അനുമതി വേണമെന്നതായിരുന്നു ചർച്ചകളിലെ പൊതുവായ ആവശ്യം.
Read Also:ലോക്ക് ഡൗൺ സമ്പൂർണ പരാജയമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി
ക്ഷേത്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്നാണ് ചർച്ചയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഹിന്ദു സംഘടന നേതാക്കളും ആവശ്യപ്പെട്ടത്. 10 വിശ്വാസികളെ വീതം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാമെന്ന നിർദേശവും ദേവസ്വം ബോർഡ് മുന്നോട്ടുവച്ചു. തീർത്ഥം, അന്നദാനം, ചോറൂണ് തുടങ്ങിയവ ഒഴിവാക്കാമെന്ന നിർദേശവും ദേവസ്വം ബോർഡിനുണ്ട്. അതേസമയം, ശബരിമലയുടെ കാര്യത്തിൽ പ്രത്യേക യോഗം വിളിക്കണമെന്നതായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം.
Story highlights-Restrictions on places of worship; The chief minister held discussions with religious priests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here