Advertisement

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; ദേശീയ പാത വികസനം ഉയർത്തികാട്ടി പ്രോ​ഗ്രസ് റിപ്പോർട്ട്

5 hours ago
2 minutes Read

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം ഉയർത്തികാട്ടിയുള്ള പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എൽ‌‍ഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ ദേശീയ പാത 66 യാഥാർഥ്യമാകുന്നു. പൂർണമായും ഉപേക്ഷിക്കപ്പെട്ട പദ്ധതിയിൽ സംസ്ഥാനം ക്രിയാത്മക ഇടപെടൽ നടത്തിയെന്ന് പ്രോ​ഗ്രസ് റിപ്പോർ‌ട്ടിൽ പറയുന്നു.

ദേശീയപാത നിർമാണത്തിൽ ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ദേശീയപാത വികസനം വികസന നേട്ടമായി പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. 7 സ്ട്രെച്ചുകളിൽ പ്രവർത്തി പൂർത്തിയാക്കിയെന്നും ഭൂമി ഏറ്റെടുക്കലിന് 5580 കോടി സംസ്ഥാന വിഹിതമായി നൽകിയെന്നും സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: കൂരിയാട് ദേശീയപാത തകർന്ന സംഭവം; അപകട സ്ഥലം ജനങ്ങൾ സന്ദർശിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം

ദേശീയ പാത നിർമിക്കുന്നതിൽ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി കഴി‍ഞ്ഞദിവസം പറ‍‌ഞ്ഞിരുന്നു. പാത തകർന്നതിൽ സംസ്ഥാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights : LDF Government Progress report highlights national highway development

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top