കൂരിയാട് ദേശീയപാത തകർന്ന സംഭവം; അപകട സ്ഥലം ജനങ്ങൾ സന്ദർശിക്കരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം

മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് ജനങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് മലപ്പുറം കളക്ടർ വി ആർ വിനോദ്. കൂരിയാടിന് സമീപ പ്രദേശത്തെ വീടുകൾ, ദേശീയപാതാ നിർമണവുമായി ബന്ധപ്പെട്ട് സുരക്ഷ ഭീഷണിയിലായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്ഥലത്ത് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഡിസാസ്റ്റർ ടൂറിസം ഒഴിവാക്കണം. മേഖലയിൽ പൊലീസിനെ നിയോഗിക്കുന്നത് ആലോചിക്കുമെന്നും വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ സർവ്വകക്ഷി യോഗം വിളിക്കും. അപകടം നടന്നതിന് എതിർവശത്തെ സർവീസ് റോഡ് തുറന്ന് കൊടുക്കും ചില പ്രവർത്തികൾക്ക് ശേഷമായിരിക്കും അത് തുറന്ന് കൊടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Read Also: ദേശീയപാത നിർമാണത്തിലെ അപാകത സർക്കാരിന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു; എം വി ഗോവിന്ദൻ
അതേസമയം, കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാഴുന്ന ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടേകാലിനുണ്ടായ അപകടത്തിന്റെ ദൃശ്യമാണ് പുറത്ത് വന്നത്.കല്ലും മണ്ണുമെല്ലാം സർവീസ് റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്.യാത്രക്കാർ വാഹനത്തിന് പുറത്തിറങ്ങി പരിഭ്രാന്തരായി ശബ്ദമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം.
കൂരിയാടിന് സമീപം താമസിക്കുന്നവരും ആശങ്കയിലാണ്. സ്ഥലത്തെ വീടുകൾ അപകട ഭീഷണിയിലായിട്ട് നാളുകൾ ഏറെയായി. ദേശീയ പാതയ്ക്ക് വേണ്ടിയുള്ള അശാസ്ത്രീയ ഓവുചാൽ നിർമാണം കാരണം മാലിന്യമെല്ലാം ഒഴുകി എത്തുന്നത് വീട്ടു മുറ്റത്തേക്കാണ്.
Story Highlights : Kuriad National Highway collapse incident; District Collector advises people not to visit accident site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here