ഉത്രാ വധക്കേസ്: സൂരജ് നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ

ഉത്രാ വധക്കേസ് പ്രതി നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ തുടരും. സുരേഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പുനലൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.
സുരേഷിൽ നിന്ന് പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ഇന്നലെ സുരേഷിനെ കല്ലുവാതുക്കൽ ഉള്ള വീട്ടിൽ എത്തിച്ചു വീണ്ടും ചോദ്യം ചെയ്തിരുന്നു. വനം വകുപ്പും സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡി അവസാനിക്കുന്ന മുറയ്ക്ക് പ്രതികളെ വനംവകുപ്പിന് നൽകണമെന്നാണ് ആവശ്യം. ഇരുവർക്കുമെതിരെ 1972ലെ വന്യ ജീവി നിയമപ്രകാരം 9, 32 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
Read Also:ഉത്രാ വധം; ബാങ്ക് ലോക്കർ തുറന്ന് പരിശോധന; പത്ത് പവൻ സ്വർണം കണ്ടെത്തി
സൂരജിനെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യലിനായി നാളെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫിസിലേക്കാണ് ഇരുവരെയും വിളിച്ചിരിക്കുന്നത്.
Story Highlights- sooraj under police custody for four more days
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here