Advertisement

രാജ്യതലസ്ഥാന മേഖലയിലെ സംസ്ഥാനാന്തര യാത്രയ്ക്ക് പൊതുനയം രൂപീകരിക്കാൻ സുപ്രിംകോടതിയുടെ നിർദേശം

June 4, 2020
2 minutes Read
supremecourt

രാജ്യതലസ്ഥാന മേഖലയിലെ സംസ്ഥാനാന്തര യാത്രയ്ക്ക് പൊതുനയം രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശം നൽകി. കൊവിഡ് പശ്ചാത്തലത്തിലുള്ള അതിർത്തി അടച്ചിടൽ തർക്കങ്ങൾക്ക് കാരണമാകുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന ഇടപെടൽ. കേന്ദ്രസർക്കാർ മുൻകയ്യെടുത്ത് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിച്ചു പ്രശ്‌നം ചർച്ച ചെയ്യണം.

Read Also:മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുമ്പോൾ പലിശയും പിഴയും ഒഴിവാക്കാൻ കഴിയുമോയെന്ന് ധനകാര്യ മന്ത്രാലയത്തോട് സുപ്രിംകോടതി

പൊതുപാസ് ഏർപ്പെടുത്താൻ കഴിയുമോയെന്ന് പരിശോധിക്കണം. എൻസിആർ മേഖലയ്ക്ക് മാത്രമായി പോർട്ടലും പരിഗണിക്കാവുന്നതാണ്. ഡൽഹി, നോയിഡ, ഡൽഹി, ഗുരുഗ്രാം അതിർത്തി അടച്ചിട്ടത് കാരണം പൊതുജനത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് നിർദേശങ്ങൾ. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡൽഹിയും ഉത്തർപ്രദേശിന്റെയും ഹരിയാനയുടെയും രാജസ്ഥാന്റെയും അതിർത്തി പ്രദേശങ്ങളും അടങ്ങുന്നതാണ് രാജ്യതലസ്ഥാന മേഖല.

Story highlights-Supreme Court directs to formulate public policy on interstate travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top