പ്രവാസികളുടെ തിരിച്ചു വരവ്; യുഎഇയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ് വിമാനം കരിപ്പൂരിലിറങ്ങി

യുഎഇയിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്കായി ഏർപ്പെടുത്തിയ ആദ്യ ചാർട്ടേഡ് വിമാനം കരിപ്പൂരിൽ ഇറങ്ങി. ഷാർജ അഴീക്കോട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ പ്രത്യേക വിമാനമാണ് ഇന്നലെ എത്തിയത്. മൂന്ന് കൈക്കുഞ്ഞുങ്ങൾ അടക്കം 159 പേരാണ് പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയത്.
ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിലാണ് കെഎംസിസിയുടെ ചാർട്ടേഡ് വിമാനം പറന്നുയർന്നത്. യുഎഇ പ്രാദേശിക സമയം വൈകിട്ട് 6.30ന് റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാത്രി 12നാണ് കരിപ്പൂരിൽ ഇറങ്ങിയത്.
Read Also:പ്രവാസികളെ നാട്ടിലെത്തിക്കൽ; കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം: വി മുരളീധരൻ
വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടും. കൂടുതൽ ചാർട്ടേഡ് വിമാനങ്ങളുടെ അനുമതിക്കായി വിവിധ സംഘടനകൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ചാർട്ടർ വിമാനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് ആദ്യ വിമാനം എത്തിയത്. കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ പുറപ്പെടുന്നതോടെ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾ ഏറെ പ്രതീക്ഷയിലാണ്.
Story highlights-The return of the expatriates; The first chartered aircraft from the UAE landed in Karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here