പ്രവാസികളെ നാട്ടിലെത്തിക്കൽ; കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം: വി മുരളീധരൻ

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാന സർവീസുകളുടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങളെന്നും ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നതെന്നും വി മുരളീധരൻ. എന്നാൽ ആകെ 12 രാജ്യാന്തര വിമാന സർവീസുകൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി.
ഗൾഫിലെ സാഹചര്യം പരിഗണിച്ച് നിബന്ധന വയ്ക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചതാണെന്നും കാര്യങ്ങൾ കൃത്യമായി മനസിലാക്കിയല്ല അദ്ദേഹം സംസാരിക്കുന്നതെന്നും വി മുരളീധരൻ.
തൊഴിലുടമകൾക്ക് ചാർട്ടേർഡ് വിമാനം അയക്കാമെന്ന കാര്യം സംസ്ഥാന സർക്കാരിന്റെ കത്തിൽ പറഞ്ഞിട്ടില്ല. ഒരു മാസം 360 വിമാനങ്ങൾ സംസ്ഥാനത്തേക്ക് സർവീസ് നടത്താനാണ് തീരുമാനം. എന്നാൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് 36 വിമാനങ്ങൾ മാത്രമേ ചാർട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതൽ ചാർട്ട് ചെയ്താൽ അനുവാദം കൊടുക്കാമെന്നുമാണ്. എന്നാൽ അത്തരം കാര്യങ്ങൾ മുഖ്യമന്ത്രി കത്തിൽ പറഞ്ഞിട്ടില്ലെന്നും മുരളീധരൻ.
Story highlights-v muralidharan statement on nri come back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here