എറണാകുളം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മറ്റു ജില്ലകളില്‍ സ്ഥിരീകരിച്ച 2 കേസുകള്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്. ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ മഹാരാഷ്ട്ര സ്വദേശികളായ 34 ഉം, 41 ഉം വയസുള്ള, മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരാണ്. ജൂണ്‍ ഒന്നിന് മുംബൈ-കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ ശേഷം ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ മൂന്നിന് കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 37 കാരനായ വ്യക്തി നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കരനാണ്. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ന് മലപ്പുറം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 73 കാരനായ വ്യക്തിയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ജൂണ്‍ മൂന്നിന് ദോഹ – കൊച്ചി വിമാനത്തില്‍ എത്തിയ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇന്ന് 759 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 543 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9779 ആണ്. ഇതില്‍ 8818 പേര്‍ വീടുകളിലും, 509 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 452 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
Story Highlights: covid19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here