Advertisement

സമൂഹത്തെ സജീവമാക്കി നിർത്തിയുള്ള കൊവിഡ് പ്രതിരോധം നടപ്പിലാക്കണം: വി എസ് സുനിൽകുമാർ

June 4, 2020
Google News 2 minutes Read
v s sunilkumar

ശക്തമായ നിയന്ത്രണങ്ങൾക്ക് ശേഷം സമൂഹത്തെ സജീവമാക്കി നിർത്തി കൊണ്ട് തന്നെ കൊവിഡ് പ്രതിരോധം നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. എറണാകുളം ജില്ലയിലെ ഇതുവരെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും കൊവിഡ് പടരാതിരിക്കാൻ പ്രത്യേക കരുതലും ശ്രദ്ധയും വേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം സമർദമുണ്ടാക്കുന്ന ജില്ലയാണ് എറണാകുളം. ഒരു ഘട്ടത്തിൽ പൂജ്യത്തിൽ എത്തിയിരുന്ന രോഗികളുടെ എണ്ണം ഇപ്പോൾ 35 ആയി ഉയർന്നിരിക്കുകയാണ്. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലിലുമായി നിരവധി പേരാണ് ദിവസേന ജില്ലയിൽ എത്തുന്നത്. ദിവസേന 4000 ട്രക്കുകൾ ജില്ലയിൽ എത്തുന്നുണ്ട്. ട്രക്കുകളിൽ എത്തുന്ന ഡ്രൈവർമാർക്ക് പ്രത്യേക നിരീക്ഷണ സംവിധാനം ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.

Read Also:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കൊവിഡ് പ്രതിരോധത്തിൽ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ഇടപെടലുകൾ മാതൃകാപരം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങൾ ഇല്ലാതെ പഞ്ചായത്തുകളും ഫലപ്രദമായി ഇടപെടൽ നടത്തി. ക്വാറന്റീൻ സംവിധാനം വളരെ ഫലപ്രദമായിരുന്നെന്നും രോഗ നിയന്ത്രണത്തിൽ സുപ്രധാന പങ്ക് വഹിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. വീടുകളിലെ നിരീക്ഷണം മുറികളിൽ മാത്രമാക്കാൻ ശ്രമിക്കണം. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്കായി റിവേഴ്സ് ക്വാറന്‍റീൻ ഉറപ്പാക്കണം. സമൂഹ വ്യാപന സാധ്യത നമുക്ക് ചുറ്റുമുണ്ടെന്ന് മറക്കരുതെന്നും മന്ത്രി പറഞ്ഞു.

Story highlights-v s sunilkumar says covid resistance by keeping society active

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here