Advertisement

 തൃശൂര്‍ ജില്ലയില്‍ ഇന്ന് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കൊവിഡ്

June 5, 2020
1 minute Read
8 new covid cases confirmed in thrissur

തൃശൂര്‍ ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ രോഗം സ്ഥിരീകരിച്ചത് അഞ്ചു പേര്‍ക്കാണ് . അബുദബി നിന്നും മെയ് 27 ന് വന്ന വരവൂര്‍ സ്വദേശി (50) , കുവൈറ്റില്‍ നിന്നും മെയ് 26 ന് വന്ന മടക്കത്തറ സ്വദേശി(32), ചാലക്കുടി സ്വദേശി(44), ഇറ്റലിയില്‍ നിന്നും വന്ന പുത്തന്‍ചിറ സ്വദേശി(39) , മുംബൈയില്‍ നിന്നും മെയ് 29 നു വന്ന താന്ന്യം സ്വദേശി(54) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read Also:പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ്

ഇതിനു പുറമെ നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പൂത്തോള്‍ സ്വദേശിയുടെ മകന്‍(14) , ഊരകം സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(51) , കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ (27) എന്നീ മൂന്ന് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. പൊറുത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് കൂടിയതിനു ശേഷം തീരുമാനിക്കും .

Story highlights-8 new covid cases confirmed in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top