Advertisement

കോഴിക്കോട്ടെ ശാന്തിനഗർ കോളനി കടൽക്ഷോഭ ഭീഷണിയിൽ

June 5, 2020
Google News 2 minutes Read
calicut shanthi nagar colony

കോഴിക്കോട് ബട്ട് റോഡ് ബീച്ചിലെ ശാന്തിനഗർ കോളനി നിവാസികൾ വർഷങ്ങളായി കടൽക്ഷോഭ ഭീഷണിയിൽ. കടലും, കടൽതീരവും, തീരമാലകളും. മണിക്കൂറുകളോളം ഇമ ചിമ്മാതെ നോക്കിയിരിക്കാം. ഇവരും കഴിഞ്ഞ നാല്പത് വർഷത്തോളമായി ഇതേ കടലാണ് കാണുന്നത്. എന്നാൽ ഇവരുടെ കടൽക്കാറ്റിന് ആ കുളിരില്ല. തീരം തൊടുന്ന തിരമാലകളെ ഇവർക്ക് ഭീതിയോടേയും, നിസ്സഹായതയോടെയുമല്ലാതെ നോക്കിയിരിക്കാനാവില്ല.

പുതിയൊരു വർഷകാലം കൂടെ വരുമ്പോൾ ഇവർക്ക് ഇപ്പോഴും പറയാനുള്ളത് പരിഹാരം കാണാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ കഥയാണ്. വെള്ളം കയറാത്ത അടച്ചുറപ്പുള്ള വീടുകൾക്കായി സർക്കാരിന് അപേക്ഷ സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. ശാന്തിനഗർ കോളനിയിൽ 100ലേറെ കുടിലുകളുണ്ട്. നിരവധി വീടുകൾക്ക് പട്ടയം ഇല്ല. സർക്കാർ നിർമിച്ചുനൽകിയ ചില വീടുകൾക്ക് വീട്ടുനമ്പർ പോലും ലഭിച്ചിട്ടില്ല.

Read Also:കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ടി പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു

എല്ലാ മഴക്കാലത്തും ഇവർ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് നടക്കും. മഴയും കടലും അടങ്ങിയാൽ വീണ്ടും പഴയ കുടിലിലേക്ക് തിരിച്ചും. വിഷയത്തിൽ നടപടിയെടുക്കുമെന്ന അധികാരികളുടെ വാഗ്ദാനം തുടർച്ചയായി ലംഘിക്കപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

Story highlights-calicut shanthi nagar colony people danger sea scourge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here