പ്രസാദം പാടില്ല, ആൾക്കൂട്ടം ഒഴിവാക്കണം; ആരാധനാലയങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

covid guidelines for religious centres kerala 

കൂടിയാലോചനകൾക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ രോഗവ്യാപനം വർധിച്ച ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികളും, അധികൃതരും പാലിക്കേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു.

65 വയസിന് മുകളിലുള്ളവരും, പത്ത് വയസിന് താഴെയുള്ളവരും, ഗർഭിണികൾ , മറ്റ് അസുഖങ്ങളുള്ളവർ വീടിന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. മറ്റ് നിർദേശങ്ങൾ ഇങ്ങനെ :

*ഒരു സമയം എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും
*പൊതു സ്ഥലങ്ങളിൽ കുറഞ്ഞത് ആറ് അടി ദൂരം പാലിക്കണമെന്നത് ആരാധനാലയളിലും ബാധകമാക്കും.
*മാസ്‌ക് ധരിച്ചിരിക്കണം.
*കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം.
*ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കണം.
*പൊതു ടാങ്കുകളിലെ വെള്ളം ശരീരം ശുചിയാക്കുന്നതിനായി ഉപയോഗിക്കരുത്.
*ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.
*പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
*കൊവിഡ് ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിക്കണം.
*ചെരുപ്പുകൾ അകത്ത് കടത്തരുത്, പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
*കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം പോയിന്റുകൾ ഉണ്ടായിരിക്കണം.
*ക്യൂ നിൽക്കുമ്പോൾ അകലം പാലിക്കണം.
*എയർ കണ്ടീഷൻ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കിൽ കുറഞ്ഞത് 24 ഡിഗ്രിയിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
*വിഗ്രഹങ്ങളിലും, വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്.
*കീർത്തനങ്ങൾ, കൂട്ട പ്രാർത്ഥനകൾ എന്നിവ ഒഴിവാക്കി റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം
*പായ പോലുള്ളവ സ്വയം കൊണ്ടുവരാം
*അന്നദാനം പോലുള്ള കാര്യങ്ങൾ ഒഴിവാക്കണം
*മാമോദിസയ്ക്ക് കരസ്പർശം പാടില്ല
*ചോറൂണ് ഒഴിവാക്കണം
*ആൾക്കൂട്ടം ഒഴിവാക്കണം, രോഗ പകർചയുടെ സാധ്യത ഒഴിവാക്കണം
*പ്രസാദം, തീർത്ഥ ജലം തളിക്കുന്നത് എന്നിവ ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശത്തിലുണ്ട്
*ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേര് വിവിരങ്ങൾ സൂക്ഷിക്കണം.

Story Highlights- covid guidelines for religious centres kerala, covid guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top