Advertisement

കുട്ടികൾക്ക് പഠന സാമ​ഗ്രികൾ ലഭ്യമാക്കാൻ ടിവി ചലഞ്ചുമായി വ്യവസായ വകുപ്പ്

June 5, 2020
3 minutes Read
TV Challenge

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ സംവിധാനം പ്രാപ്യമല്ലാത്ത നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനുള്ള ദൗത്യത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാ​ഗമായി കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ ലഭ്യമാക്കാന്‍ ”ടി വി ചലഞ്ച് ” ആരംഭിച്ചിരിക്കുകയാണ് വ്യവസായ വകുപ്പ്. 2000 ടിവികള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയാണ് സഹായം സ്വീകരിക്കുകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. താത്പര്യമുള്ളവർക്ക് പദ്ധതിയിൽ പങ്കുചേരാം

Read Also:കൊവിഡ് ബോധവത്കരണം; പത്തനംതിട്ടയിൽ കാർട്ടൂൺ മതിൽ തയാർ

വ്യവസായ കേന്ദ്രങ്ങളുടെ നമ്പര്‍

തിരുവനന്തപുരം – 9447752174
കൊല്ലം – 9745839707
പത്തനംതിട്ട – 9961363897
ആലപ്പുഴ – 9495209457
കോട്ടയം – 9446222830
ഇടുക്കി – 9446364529
എറണാകുളം – 9446384433
തൃശ്ശൂര്‍ – 9447461557, 9947123325
പാലക്കാട് – 9447003378
മലപ്പുറം – 9447326017
കോഴിക്കോട് – 9188127011
വയനാട് – 7907491652
കണ്ണൂര്‍ – 9446545440
കാസര്‍കോഡ് – 8281936494

Story Highlights: Department of Industry with TV Challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top