സ്ഥിതി രൂക്ഷം; സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കും

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കാൻ തീരുമാനിച്ചു.
ഐസിഎംആർ വഴി പതിനാലായിരം കിറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ പതിനായിരം കിറ്റുകൾ വിവിധ ജില്ലകൾക്കായി നൽകി. 40,000 കിറ്റുകൾ കൂടി മൂന്ന് ദിവസം കൊണ്ട് കിട്ടും. ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. സമൂഹ വ്യാപമുണ്ടോ എന്ന് നിരാക്ഷിക്കാനാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആന്റിബോഡ് ടെസ്റ്റ്് പോസിറ്റീവായാൽ പിസിആർ ടെസ്റ്റ് നടത്തും.
ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 111 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്.
Story Highlights- kerala increases antibody test number
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here