189 സ്റ്റാളുകൾ; സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ; തൃശൂരിൽ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ തുടർച്ചയായി പത്താം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടക്കുന്ന തൃശൂർ ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം. ഇന്നലെ ആരംഭിച്ച മേള മന്ത്രി കെ രാജനാണ് ഉദ്ഘാടനം ചെയ്തത്. മെയ് 24വരെയാണ് മേള നടക്കുക. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് മേള നടക്കുന്നത്.
മേളയുടെ രണ്ടാം ദിനമായ രാത്രി എട്ട് മുതൽ ഇന്ന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന പി ജയചന്ദ്രൻ അനുസ്മരണ സംഗീതനിശ മലർവാകക്കൊമ്പത്ത് നടക്കും. മെയ് 21ന് വൈകിട്ട് നാല് മുതൽ സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലെ ഭിന്നശേഷി കുട്ടികളിടെ റിഥം ബാൻഡ് അവതരിപ്പിക്കുന്ന പരിപാടി നടക്കും. വൈകിട്ട് ആറര മുതൽ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷനും രാത്രി എട്ടര മുതൽ സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന തമാശ എന്ന നടകവും ഉണ്ടാകും.
മെയ് 22ന് രാവിലെ കരിയർ പ്ലാനിംഗ് മാനേജ്‌മെന്റും ഉന്നതവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സെമിനാറും ഉണ്ടാകും. വൈകിട്ട് അഞ്ച് മുതൽ സ്‌പെഷ്യൽ സ്‌കൂൾ കുട്ടികളും കലാവിരുന്നും ആറു മുതൽ ട്രാൻസ്ജൻഡർ കലാകാരന്മാരുടെ നൃത്തവും ഉണ്ടാകും. രാത്രി എട്ട് മുതൽ നാടകവീട് കലാസമിതിയുടെ നാടകവും ഉണ്ടാകും. മെയ് 23ന് രാവിലെ എക്‌സൈസ് വകുപ്പിന്റെ സെമിനാറും 11.30 മുതൽ വ്യവസായ വകുപ്പിന്റെ സൂക്ഷ്മ ഇടത്തരം സംരഭകർക്കുള്ള കയറ്റുമതി സാധ്യതകൾ എന്ന വിഷയത്തിലും സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമിയുടെ കവിയരങ്ങ് ഉണ്ടാകും.
മെയ്24 സമാപന ദിവസം രാവിലെ 10 മുദതൽ ശുചിത്വ മിഷൻ സെമിനാർ സംഘടിപ്പിക്കും. രാത്രി എട്ട് മണിക്ക് രമേഷ് നാരായണനും മധുശ്രീയും അവതരിപ്പിക്കുന്ന മെഹ്ഫിൽ നടക്കും. മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കുന്ന സമാപാന സമ്മേളനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി, കെ രാധാകൃഷ്ണൻ, ബെന്നി ബെഹന്നാൻ, എംകെ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Story Highlights : Ente Keralam Exhibition and marketing fair Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here