നിസാമുദ്ദീൻ മത സമ്മേളനം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

Nizamuddin religious conference

നിസാമുദ്ദീൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. എല്ലാ കേസുകളിലും ഡൽഹി പൊലീസിന്റെ ഊർജിതമായ അന്വേഷണം തുടരുകയാണ്. അന്തിമ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് ശ്രമമെന്നും കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Read Also:പുതിയ പദ്ധതികൾ ഒന്നുമില്ല; കർശന ചെലവ് ചുരുക്കൽ നടപടിയുമായി കേന്ദ്രസർക്കാർ

കൊവിഡ് സാഹചര്യത്തെ കുറിച്ച് അറിയിച്ചിട്ടും സ്വന്തം നാടുകളിലേക്ക് പോകാൻ സമ്മേളത്തിന് എത്തിയവർ തയാറായില്ല. ടൂർ വിസയിൽ വന്നവർ മത സമ്മേളനത്തിൽ പങ്കെടുത്തത് നിയമവിരുദ്ധമാണ്. 960 വിദേശ പ്രതിനിധികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.

Story highlights-Nizamuddin religious conference; The Central government has said that there is no need for a CBI probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top