Advertisement

പ്രമുഖ സിവില്‍ കോണ്‍ട്രാക്ടര്‍ പിഐ ഐസക് പാലാല്‍ അന്തരിച്ചു

June 5, 2020
Google News 0 minutes Read

കേരളത്തിലെ പ്രമുഖ സിവില്‍ കോണ്‍ട്രാക്ടറും പ്രൈം പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനുമായ പിഐ ഐസക് പാലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം ജവഹര്‍ നഗറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

കോഴിക്കോട് ആര്‍ഇസി (എന്‍ഐടി ക്യാമ്പസ്), കോവളം അശോക ( ലീല റാവിസ്), ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, അച്ചുതമേനോന്‍ സെന്റര്‍, വിഎസ്എസ്‌സി വലിയമല, കേദാരം, ചൈത്രം എന്നിവ അദ്ദേഹത്തിന്റെ പ്രധാന പ്രോജക്ടുകളായിരുന്നു. ഏഷ്യന്‍ ടെക്കിന്റെ ഡയറക്ടര്‍ ആയിരുന്നു. ഭാര്യ: മോളി ഐസക്, മക്കള്‍ : പ്രീത, എല്‍ദോ. മരുമക്കള്‍: റോയ് പീറ്റര്‍, നീന. ശവസംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് എറണാകുളം  പുത്തന്‍കുരിശ് കുറിഞ്ഞി സെയ്ന്റ് പീറ്റേഴ്‌സ് ആന്റ് സെയ്ന്റ് പോള്‍ പള്ളി സെമിത്തേരിയില്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here