ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറക്കാം; കേന്ദ്രം മാർഗരേഖ പുറത്തിറക്കി

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി. ഷോപ്പിംഗ് മാളുകളും തുറക്കാം. കർശന നിബന്ധകളോടെയാണ് കേന്ദ്രസർക്കാർ മാർഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

കണ്ടെയ്ൻമെന്റ് സോണിൽ ആരാധനാലയം തുറക്കരുതെന്ന് നിർദേശമുണ്ട്. 65 വയസിന് മുകളിലും പത്തുവയസിൽ താഴെയും പ്രായമുള്ളവർക്കും ഗർഭിണികൾക്കും പ്രവേശനം അനുവദിക്കില്ല. സാമൂഹിക അകലവും മാസ്‌കും തെർമൽ സ്‌ക്രീനിംഗും നിർബന്ധമാക്കി. ഒരേസമയം എത്രപേർക്ക് പ്രവേശനമാകാം എന്നത് മാർഗരേഖയിലില്ല.

read also: ആന ചരിഞ്ഞ സംഭവം; മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

ഷോപ്പിംഗ് മാളുകൾ തുറക്കാമെങ്കിലും തീയറ്ററുകളും കുട്ടികളുടെ വിനോദകേന്ദ്രങ്ങളും തുറക്കരുതെന്ന് മാർഗരേഖയുണ്ട്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തെർമൽ സ്‌ക്രീനിംഗ് നിർബന്ധമാക്കി. സന്ദർശകർ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകൾ അണുവിമുക്തമാക്കിയ ശേഷമേ മുറികളിൽ എത്തിക്കാവൂ എന്നും മാർനിർദേശത്തിൽ വ്യക്തമാക്കുന്നു.

story highlights- shopping mall, guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top