സഹായഹസ്തം പദ്ധതി: എറണാകുളം ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും

ernakulam collector

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എറണാകുളം ജില്ലാ കളക്ടർ. പദ്ധതിയുടെ കീഴില്‍ ജില്ലയ്ക്ക് 181 കോടിരൂപയാണ് അനുവദിച്ചത്. പദ്ധതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലയിലെ എല്ലാ ബാങ്കുകളുടെയും പ്രതിനിധികളുടെ യോഗം അടുത്തയാഴ്ച വിളിച്ചു ചേർക്കും

Read Also:പരിസ്ഥിതി ദിനം: ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ ഈ വര്‍ഷം നടും: മുഖ്യമന്ത്രി

166 കോടിരൂപയുടെ വായ്പാ അപേക്ഷകള്‍ ജില്ലയിലെ വിവിധ ബാങ്കുകളിലായി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ കീഴില്‍ വിവിധ ബാങ്കുകള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. അര്‍ഹരായ എല്ലാവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയില്‍ സഹായഹസ്തം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍വ്വീസ് സഹകരണ ബാങ്കാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Story Highlights – sahaya hastham kerala government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top