സൗദിയിലെ അൽ കോബാറിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിലെ അൽ കോബാറിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഡൗൺഹിൽ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടിൽ അബ്ദുറഷീദ് (47) ആണ് മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു.
അബ്ദുറഷീദ് ദിവസങ്ങളായി കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനിടെയാണ് മരണം. ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.
ഇന്ന് മാത്രം സൗദിയിൽ 31 പേരാണ് മരിച്ചത്. 2591 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. 1651 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 642 ആയി. മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 95,748 ആയി. 70,616 പേർ രോഗമുക്തി നേടി.
Story Highlights- saudi al khobar malayalee passes away covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here