Advertisement

തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

June 5, 2020
2 minutes Read
sixth grade student was found dead at Thiruvananthapuram

തിരുവനന്തപുരം വെള്ളറടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുഴി കുളത്തില്‍ കര തെക്കേക്കര പുത്തന്‍ വീട്ടില്‍ രാജ് കുമാര്‍ -ഷീബാ ദമ്പതികളുടെ മകന്‍ ഷിബിന്‍ രാജിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മ ഷീബ, ട്യൂഷന് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. സംഭവം ആദ്യം കണ്ട ഇളയ സഹോദരന്‍ അബിന്‍ കത്തി ഉപയോഗിച്ച് കയര്‍ മുറിച്ച് രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Story Highlights: sixth grade student was found dead at Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top