കുടിയേറ്റ തൊഴിലാളികളുടെ ദുരിതം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രൂപരേഖ സമർപ്പിച്ചേക്കും. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം സമർപ്പിച്ച വസ്തുതാ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അതേസമയം, തൊഴിലാളികളുടെ യാത്രക്ക് 25 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രിംകോടതി അനുവദിച്ചു.
Read Also: കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്ര ചെലവ് കേന്ദ്രം വഹിക്കണമെന്ന് കേരളം സുപ്രിംകോടതിയില്‍
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കുടിയേറ്റ തൊഴിലാളികളുടെ ദുരിതം പരിഗണിക്കുന്നത്. കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിമർശിച്ച കോടതി, റെയിൽ, റോഡ് യാത്രകൾക്ക് കുടിയേറ്റ തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.
കേരളം ഇന്നലെ കോടതിയിൽ വസ്തുതാ റിപ്പോർട്ട് സമർപ്പിച്ചു. റെയിൽവേ കേന്ദ്രസർക്കാരിന് കീഴിലാണ്. കേന്ദ്രത്തിന് കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി കൊണ്ടുപോകാവുന്നതേയുള്ളു. ജൂൺ മൂന്ന് വരെ 112 ട്രെയിൻ സർവീസുകൾ നടത്തി. 153,435 പേർ നാടുകളിലേക്ക് പോയി. 120,000 തൊഴിലാളികൾക്ക് കൂടി നാട്ടിലേക്ക് പോകാൻ താത്പര്യമുണ്ട്. ഇവർ പുറപ്പെടുന്ന സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ശേഖരിച്ച് പദ്ധതി തയാറാക്കി. ഷെഡ്യുൾ തയാറാക്കാൻ റെയിൽവേയോട് അഭ്യർത്ഥിച്ചു. ക്യാമ്പുകളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര സൗജന്യമാണ്. യാത്രക്കിടയിൽ കഴിക്കാൻ ഭക്ഷണവും നൽകും. തിരിച്ചുവരാൻ താത്പര്യമുള്ളവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേരളം സമർപ്പിച്ച വസ്തുതാ റിപ്പോർട്ടിൽ വ്യക്‌തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഒരു ദാരുണ സംഭവവും കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരാൾ പോലും മരിച്ചിട്ടില്ല. ഒരു തൊഴിലാളി പോലും കേരളത്തിൽ പട്ടിണി കിടന്നിട്ടില്ല. കുടിയേറ്റ തൊഴിലാളി വിഷയം കേരളം കൈകാര്യം ചെയ്ത രീതിയിൽ പരക്കെ പ്രശംസ ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടി.
Story Highlights: The Supreme Court will consider the plight of migrant workers today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here