തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു

യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു. ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപി നിര്‍വ്വഹിച്ചു.
Read Also:തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് സംവിധാനമെത്തി
പിഡബ്ല്യുഡി ഇലക്ട്രോണിക്സ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവിലാണ് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചത്. കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ യാത്രികര്‍ക്ക് പനിയുണ്ടോ എന്ന് തെര്‍മല്‍ ക്യാമറകളുടെ സഹായത്തോടെ തിരിച്ചറിയാന്‍ സാധിക്കും. ശരീരോഷ്മാവ് അധികമുള്ള ആളുടെ ചിത്രം പ്രത്യേകം പകര്‍ത്താനും അധികൃതകര്‍ക്ക് സന്ദേശം നല്‍കാനും ഇതിലൂടെ സാധിക്കും. റെയില്‍വേ സ്റ്റേഷന്റെ രണ്ട് കവാടത്തിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Story highlights-Two thermal cameras installed at Thrissur railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here