ഉത്രാ വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

അഞ്ചൽ ഉത്രാ വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നു. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. സൂരജിനെയും സുരേന്ദ്രനെയും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിനായി സൂരജിന്റെ അമ്മയും സഹോദരിയും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. പിന്നാലെ സുരേന്ദ്രനെയും സൂരജിനെയും പൊലീസ് ഇവിടേക്കെത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
Read Also:ഉത്രാ വധക്കേസ്: സൂരജ് നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ
സൂരജിന്റെയും സുരേന്ദ്രന്റെയും സാന്നിധ്യത്തിൽ ഇരുവരേയും വിശദമായി ചോദ്യംചെയ്യും. ഉത്രയുടെ കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബത്തിന് പങ്കുണ്ടോയെന്ന് കണ്ടെത്തനാണിത്. കുടുംബാംഗങ്ങളുടെയും മൊഴിയിൽ വൈരുധ്യം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നിർണായകമാണ്. സൂരജിന്റെ വീട്ടുപറമ്പിൽ നിന്നും ബാങ്കിൽ നിന്നുമായി കണ്ടെത്തിയ സ്വർണ്ണത്തിന്റെ ബാക്കി എവിടെയാണുള്ളത് എന്ന കാര്യവും അന്വേഷിക്കും. സൂരജിന്റെ കസ്റ്റഡി കാലാവധി കഴിയുന്ന മുറയ്ക്ക് സുരേഷിനെയും സൂരജിനെയും വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും.
Story highlights-Uthra murder case; Sooraj’s mother and sister are being questioned by the investigating team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here