സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

kerala highcourt

സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് എടുത്തത്.

പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്ന അളവിലാണെന്നും സാധാരണ മഴ ഉണ്ടായാൽ പോലും പ്രളയത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിൽ ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യത്തിൽ വിശദീകരണം അറിയിക്കാൻ സർക്കാരിനോടും വൈദ്യുതി ബോർഡിനോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ സാധ്യത മുന്നിൽ കണ്ട് ഡാമുകളുടെ പരിപാലനത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. കെഎസ്ഇബിയും പ്രത്യേക റിപ്പോർട്ട് നൽകും.

Story highlight: Water levels in dams in the state; The petition will be considered by the HC today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top