കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; പ്രതി ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു

ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാൽ ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും തണ്ണീർമുക്കം ബണ്ടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കൃത്യം നിർവഹിച്ചത് ബിലാൽ ഒറ്റക്കാണെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡി അവസാനിക്കും മുൻപ് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കൊലപാതക ശേഷം ഷീബയുടെ വീട്ടിൽ നിന്നും പ്രതി കൈക്കലാക്കിയ മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കളാണ് അന്വേഷണം സംഘം കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് ആയിരുന്നു പരിശോധന. അന്വേഷണം വഴിതെറ്റിക്കാൻ ആണ് മൊബൈൽ ഫോണുകൾ വേമ്പനാട്ടുകായലിൽ പ്രതി ഉപേക്ഷിച്ചത്. കൃത്യത്തിന് ഇടയിൽ ഷീബയേയും ഭർത്താവ് സാലിയും വൈദ്യുതാഘാതം ഏൽപ്പിച്ച കൊലപ്പെടുത്താത്തിനായി ഉപയോഗിച്ച കത്തിയും കത്രികയും തെളിവെടുപ്പിനിടെ കണ്ടെടുത്തു. കുറ്റ കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
Read Also:കഠിനംകുളം പീഡനം: പീഡനത്തിന് തലേദിവസം പ്രതി രാജൻ ഭർത്താവിന് പണം നൽകിയെന്ന് യുവതി
കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ട കാർ ആലപ്പുഴയിൽ നിന്നും ലഭിച്ചിരുന്നു. ഒപ്പം ബിലാൽ കൈക്കലാക്കിയ 28 പവൻ എറണാകുളത്തു നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു. കസ്റ്റഡി കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Story highlights-Housewife murdered in Kottayam Police recovered abandoned mobile phones and knives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here