ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി

FILM

ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഘം കൊച്ചിയില്‍ എത്തിയത്. സംവിധായകന്‍ സിനു, നടന്‍മാരായ ദിലീഷ് പോത്തന്‍, ഗ്രിഗറി എന്നിവര്‍ ഉള്‍പ്പെടുന്ന 71 അംഗ സംഘമാണ് തിരിച്ചെത്തിയത്.

ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘമാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കൊച്ചിയില്‍ തിരികെയെത്തിയത്. സംവിധായകന്‍ സിനു, നടന്‍മാരായ ദിലീഷ് പോത്തന്‍, ഗ്രിഗറി എന്നിവര്‍ ഉള്‍പ്പെടെ 71 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ സിനിമസംഘം അകപ്പെട്ടു പോകുകയായിരുന്നു.

ഏപ്രില്‍ 14നു ഷൂട്ടിംഗ് കഴിഞ്ഞ് ജിബൂട്ടിയില്‍ പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ഇവര്‍. ജിബൂട്ടി ഗവണ്‍മെന്റും ചിത്രത്തിന്റെ നിര്‍മാതാവായ ജോബി പി സാമും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. 48 ദിവസമാണ് സംഘം ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഫ്രിക്കയില്‍ കുടങ്ങിയത്. ജിബൂട്ടി, കെയറോ, മാള്‍ട്ട, ലണ്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് അകപ്പെട്ട് പോയവരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്നലെ മുതലാണ് നാട്ടില്‍ തിരികെ എത്തിക്കാന്‍ തുടങ്ങിയത്.

Story Highlights: Malayalam film crew,  Djibouti

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top