വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

teacher who took the online class died in the accident

വിക്ടേഴ്‌സ് ചാനലില്‍ ഫസ്റ്റ് ബെല്ല് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകന്‍ കാല്‍വഴുതി തോട്ടില്‍വീണു മരിച്ചു. വിതുര യുപി സ്‌കൂളിലെ അധ്യാപകനായ ബിനു ആണ് അപകടത്തില്‍ മരിച്ചത്. നന്ദിയോട് പച്ച ഓട്ടുപാലം സ്വദേശിയാണ്. ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഗണിതത്തില്‍ ഇദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് അടുത്ത ദിവസം സംപ്രേഷണം ചെയ്യാനിരിക്കെയാണ് ദുരന്തം.

നന്ദിയോട് ശാസ്ത ക്ഷേത്രത്തിനടുത്ത് ഓട്ടുപാലം കടവില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നാണ് സൂചന. രണ്ടു കിലോമീറ്റര്‍ അകലെ പാലോട് ആശുപത്രി ജംക്ഷന്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

Story Highlights: teacher who took the online class died in the accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top