Advertisement

വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടിപി രാമകൃഷ്ണന്‍

June 7, 2020
Google News 2 minutes Read
TP RAMAKRISHANAN

വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ മുന്‍കരുതലും മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. വന്യമൃഗത്തെ പിടികൂടുന്നതിനായി വയനാട്ടില്‍ നിന്നും കൂടുതല്‍ കൂടുകളും ക്യാമറകളും കൊണ്ടുവരുമെന്നും വനമേഖലയില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുമെന്നും അടിയന്തിരമായി ഇക്കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുവെടി വെക്കേണ്ടതുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കുമെന്നും വനം മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്‌പോണ്‌സ് ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ട്ടപെട്ട ആള്‍ക്ക് വെറ്ററിനറി സര്‍ജന്റെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

Story Highlights: All measures will be taken to remedy the wildlife problem: Minister TP Ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here