Advertisement

ലഡാക്കിലെ അതിർത്തിയിൽ ചൈന ഇന്ത്യയെ വെല്ലുവിളിക്കുന്നോ? ആ വീഡിയോയുടെ സത്യാവസ്ഥ

June 7, 2020
2 minutes Read
china taunts india ladakh

അഞ്ജന രഞ്ജിത്ത്

കൊവിഡ് ഭീതിക്കിടയിലും ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈന്യം ഇന്ത്യയെ വെല്ലുവിളിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന വ്യാപകമായ ക്യാമ്പെയിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വീഡിയോയുടെ വ്യാപനം. 24 ഫാക്ട് ചെക്ക് ടീം ഈ വീഡിയോ വിശദമായി പരിശോധിച്ചു. കണ്ടെത്തലുകൾ ചുവടെ:

മെയ് 28ന് ഇന്ത്യൻ വാരിയർ എന്ന ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. കൊവിഡിന്‍റെ അനന്തരഫലങ്ങൾ ഇന്ത്യൻ അതിർത്തിയിലും പ്രത്യക്ഷപ്പെടുന്നു എന്ന തരത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 34,000 ഷെയറുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചത്.

എന്നാൽ സത്യമെന്താണ്? ഈ വീഡിയോക്ക് ദോക്ലാമുമായോ ലഡാക്കുമായോ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. 2014ല്‍ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയുംഏറ്റുമുട്ടിയപ്പോള്‍ എടുത്ത വീഡിയോയാണ്.

Read Also: കൊറോണ വൈറസോ ബാക്ടീരിയയോ ? പലർക്കും ലഭിച്ച ആ വാട്‌സ് ആപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം

2014ല്‍ അരുണാചല്‍ പ്രദേശിലെ തവാങ്ക് ജില്ലയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കെട്ടിയ ഒരു മതില്‍ ചൈനീസ്‌ സൈന്യം പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം അവരെ തടഞ്ഞതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. അഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഈ വീഡിയോ 2017ല്‍ ഡോക്ലാമില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായപ്പോഴും പ്രചരിച്ചിരുന്നു.

ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ വീണ്ടും ഈ വീഡിയോ ലഡാക്കിന്‍റെ പേരില്‍ പ്രചരിപ്പിക്കുകയാണ് എന്നതാണ് വസ്തുത.

ചൈനയിലെ ലാബിൽ നിന്നാണ് കൊവിഡ് ഉത്ഭവിച്ചതെന്ന വാർത്തകൾ പരക്കുന്നതിനിടയിലാണ്, രാജ്യസുരക്ഷയിലും കൊവിഡ് വില്ലനാകുന്നത്. ഈ മഹാമാരി നിരവധി ജീവനുകളേയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജാഗ്രതയോടെ മുന്നേറണ്ട ഈ സമയത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് വഴി നമുക്ക് എന്ത് ലാഭമാണ് ലഭിക്കുന്നതെന്ന് എന്ന് കൂടി ഓർക്കുക. വസ്തുത അറിയാതെ ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കുമല്ലോ.

Story Highlights: china taunts india ladakh fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top